Ticker

6/recent/ticker-posts

യുവ നടി ആക്രമിക്കപ്പെട്ട കേസ്: ആറു പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ

യുവ നടി ആക്രമിക്കപ്പെട്ട കേസ്: ആറു പ്രതികൾക്ക് 20 വർഷം തടവ് ശിക്ഷ
കൊച്ചിയിൽ പ്രമുഖ യുവനടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ കേസിൽ ശിക്ഷാവിധി വന്നു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ഉൾപ്പെടെ ആറുപേർക്ക് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 20 വർഷം തടവ് ശിക്ഷ വിധിച്ചു.
പ്രതികൾ 50,000 രൂപ വീതം പിഴയടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. ഇരു കക്ഷികളുടെയും വാദങ്ങൾ കേട്ട ശേഷമാണ് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ പ്രഖ്യാപിച്ചത്.
കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ട്. പൾസർ സുനിയെ കൂടാതെ മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം (വടിവാൾ സലിം), പ്രദീപ് എന്നിവർക്കാണ് 20 വർഷത്തെ തടവ് ശിക്ഷ ലഭിച്ചത്. പ്രതികൾക്കെതിരെ ചുമത്തിയ മറ്റ് വകുപ്പുകൾ തെളിഞ്ഞെങ്കിലും ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും

Post a Comment

0 Comments