Ticker

6/recent/ticker-posts

കൊയിലാണ്ടിയിൽ ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന അയ്യപ്പഭക്തരുടെ ബസ് ഇടിച്ച് അപകടം: 15പേർക്ക് പരിക്ക്

കൊയിലാണ്ടി: ശബരിമല ദർശനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന അയ്യപ്പഭക്തരുടെ ബസ് ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. തമിഴ്‌നാട് സ്വദേശികളായ 15 പേർക്ക് പരുക്കേറ്റു.  ഇന്ന് രാവിലെ 7.20 ഓടെ കൊയിലാണ്ടി തിരുവങ്ങൂർ അണ്ടിക്കമ്പനിക്ക് സമീപമാണ് അപകടം.
ശബരിമല ദർശനം കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ച തമിഴ് നാട് കൃഷ്ണഗിരി സ്വദേശികൾ സഞ്ചരിച്ച കെ എ 09 സി 4453 ബസ് ആണ് ലോറിക്ക് പിറകിലിടിച്ചത്. ബസിൻ്റെ മുൻഭാഗം തകർന്നു.  പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിലും.   കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. തമിഴ്‌നാട് കൃഷ്‌ണഗിരി സ്വദേശികളായ അയ്യപ്പഭക്തർക്കാണ് പരുക്കേറ്റത്.

Post a Comment

0 Comments