Ticker

6/recent/ticker-posts

സ്‌കൂളുകൾക്ക് 12 ദിവസത്തെ ക്രിസ്‌മസ് അവധി പ്രഖ്യാപിച്ചു


സംസ്ഥാനത്തെ സ്‌കൂളുകൾക്കായുള്ള ഈ അധ്യയന വർഷത്തെ ക്രിസ്‌മസ് അവധി തീയതികൾ പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. ഡിസംബർ 24 മുതൽ ജനുവരി 4 വരെ നീണ്ടുനിൽക്കുന്ന 12 ദിവസത്തെ അവധിക്കാണ് സർക്കാർ ഉത്തരവിറക്കിയത്.
അവധിക്കാലം: ഡിസംബർ 24 (ചൊവ്വാഴ്ച) മുതൽ ജനുവരി 4 (ശനിയാഴ്ച) വരെ.
പരീക്ഷാ തീയതി: ക്രിസ്‌മസ് പരീക്ഷകൾ ഡിസംബർ 15-ന് ആരംഭിച്ച് 23-ന് അവസാനിക്കും. സാധാരണയായി 10 ദിവസമാണ് ക്രിസ്‌മസ് അവധി ലഭിക്കാറുള്ളത്. എന്നാൽ, ഇത്തവണത്തെ പരീക്ഷാ തീയതികളിലെ മാറ്റം കാരണമാണ് അവധി ദിനങ്ങളുടെ എണ്ണം 12 ആയി വർദ്ധിച്ചത്.

Post a Comment

0 Comments