Ticker

6/recent/ticker-posts

ബാലുശ്ശേരിയിൽ സ്ത്രീയുടെ രക്തം പുരണ്ട വസ്ത്രവും തലയിൽ മുറിവുമായി ബിഹാർ സ്വദേശികണ്ടെത്തി പോലീസ് അന്വേഷണം ആരംഭിച്ചു

 
ബാലുശ്ശേരി : സ്ത്രീയുടെ രക്തം പുരണ്ട വസ്ത്രവും തലയിൽ മുറിവുമായി ബിഹാർ സ്വദേശികണ്ടെത്തി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കിനാലൂര്‍ പാറതലക്കല്‍ ബാബുരാജിന്റെ വീട്ടുമുറ്റത്താണ് ഇയാളെ  സംശയാസ്പദമായ നിലയിൽ കാണപ്പെട്ടത്. വീടിന് പിന്നിൽ കിടക്കുന്ന നിലയിലായിരുന്നു ഇയാള്‍.
രാവിലെ വീട്ടുകാര്‍ ഉണര്‍‌ന്ന് വാതിൽ തുറന്ന് പുറത്തിറങ്ങിയ സമയത്താണ് ഇയാളെ കാണുന്നത്. കയ്യിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങളുമുണ്ടായിരുന്നു.കൂടാതെ തലയിൽ നിന്ന് രക്തമൊലിക്കുന്നുണ്ടായിരുന്നു. പൊലീസ് സ്ഥലത്തെത്തി യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. 
അതേ സമയം പ്രദേശത്ത് ആര്‍ക്കെങ്കിലും പരിക്കേറ്റതായിട്ടോ കാണാതായാതായിട്ടോഉണ്ടെന്ന് പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇയാള്‍ കിനാലൂര്‍ ചെരുപ്പ് കമ്പനിയില്‍ ജോലിക്കാരനാണ്.നടന്നു പോകുന്ന വഴിക്ക് എവിടെയെങ്കിലും വീണ് പരിക്കേറ്റ് മുറിവേറ്റതായിരിക്കുമെന്ന് പൊലീസ് അനുമാനിക്കുന്നു. വസ്ത്രങ്ങളെടുത്ത് മുറിവ് തുടച്ചതാകാമെന്ന അനുമാനവും പൊലീസിനുണ്ട്. ബാലുശ്ശേരി പോലീസ് അന്വേഷണം തുടങ്ങി. ഇയാള്‍ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്



Police have launched an investigation after a Bihar native was found with a woman's blood-stained clothes and a wound to her head in Balussery.

Post a Comment

0 Comments