Ticker

6/recent/ticker-posts

പുറക്കാട് വിദ്യാസദനം മോഡൽ സ്കൂൾ വാർഷികം



പയ്യോളി : വിദ്യാർഥികളുടെ  പഠനമികവുകൾക്കുമപ്പുറം അധ്യാപകരിൽ നിന്ന് തുല്യപരിഗണന ലഭിക്കുകയും , കലുഷിതമായ സമൂഹത്തിൽ ജീവിക്കാനാവശ്യമായ നൈതിക ഗുണങ്ങളും ശേഷികളും അവനിൽ വളർത്തിയെടുക്കുകയും ചെയ്യുന്നതാവണം വിദ്യാഭ്യാസമെന്ന് മീഡിയവൺ ചാനൽ അസോ. എഡിറ്റർ നിഷാദ് റാവുത്തർ പറഞ്ഞു . പുറക്കാട് വിദ്യാസദനം മോഡൽ സ്കൂൾ  വാർഷികാഘോഷം 'എതീരിയ '25 ' ഉദ്ഘാടനം ചെയ്തു

 സംസാരിക്കുകയായിരുന്നു അദ്ദേഹം . ഡോ:സുശീർ ഹസ്സൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ യു.പി. സിദ്ദീഖ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി . ദാറുൽ ഖുർആൻ ഡയറക്ടർ ഹബീബ് മസ്ഊദ് , കാർമൻ റോസ റോഡ്രിഗസ് സലാസർ , പി.ടി.എ. പ്രസിഡണ്ട് റഖീബ് മണിയൂർ, സി. അബ്ദുറഹ്മാൻ  എന്നിവർ സംസാരിച്ചു . സ്കൂൾ മാഗസിൻ 'വിദ്യാവേയ് വ് ' നിഷാദ് റാവുത്തർ പ്രകാശനം ചെയ്തു . പ്രധാനധ്യാപിക കെ.കെ.സിനി റിപ്പോർട്ടവതരിപ്പിച്ചു . വി.കെ.അബ്ദുൽ ലത്തീഫ് , പി . എം . അബ്ദുൽ സലാം ഹാജി , പി.വി. ഇബ്രാഹിം മാസ്റ്റർ , ടി.വി. അമ്മാട്ടി, പി.കെ.സൈഫുദ്ദീൻ , പി. കെ. അബ്ദുല്ല , എം.അബ്ദുൽ റഷീദ് , എം. സഹീർ  എന്നിവർ സംബന്ധിച്ചു. വിവിധ പരീക്ഷകളിൽ വിജയികളായ വരെ പരിപാടിയിൽ അനുമോദിച്ചു. വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. പ്രിൻസിപ്പൽ എം.ഷമീർ സ്വാഗതവും  റംസീന റസീം നന്ദിയും പറഞ്ഞു .

  

Post a Comment

0 Comments