Ticker

6/recent/ticker-posts

താമരശ്ശേരി ബ്രോസ്റ്റഡ് ചിക്കന്‍ ആവശ്യപ്പെട്ടെത്തിയ അഞ്ചംഗം സംഘം കോഫീ ഷോപ്പ് ഉടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ചു.




 

താമരശ്ശേരി: ബ്രോസ്റ്റഡ് ചിക്കന്‍ ആവശ്യപ്പെട്ടെത്തിയ അഞ്ചംഗം സംഘം കോഫീ ഷോപ്പ് ഉടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ചു. താമരശ്ശേരി ചെക്ക് പോസ്റ്റിനു സമീപത്തെ ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമകേന്ദ്രത്തോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കോഫീ ഷോപ്പിന് നേരെയാണ് ആക്രമണം . അഞ്ച് പേരടങ്ങിയ സംഘമാണ് കടയുടമയെയും ജീവനക്കാരെയും മര്‍ദ്ദിച്ചത്.  രാത്രി 12.15 ഓടെ കടയിലെത്തിയ അഞ്ച് പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ബ്രോസ്റ്റഡ് ചിക്കനുണ്ടോ എന്ന് ചോദിച്ചായിരുന്നു അഞ്ച് അംഗ സംഘം കടയിലെത്തിയത്. ചിക്കന്‍ തീര്‍ന്നു പോയെന്ന് ജീവനക്കാര്‍ പറഞ്ഞതോടെ ഇപ്പോള്‍ തന്നെ ബ്രോസ്റ്റഡ് ചിക്കന്‍ വേണമെന്ന് പറഞ്ഞ് സംഘം പ്രശ്‌നം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന് വാക്ക് തര്‍ക്കത്തിലേക്കും ആക്രമണത്തിലേക്കും നീങ്ങുകയായിരുന്നു. ആക്രമണത്തില്‍ കട ഉടമക്കും ജീവനക്കാരനും പരിക്കേറ്റു. സ്ഥാപനത്തിനും നാശനഷ്ടമുണ്ട്. സംഭവത്തില്‍ രണ്ടു പേർ പോലിസ് പിടിയിലായി

.

Post a Comment

0 Comments