Ticker

6/recent/ticker-posts

സമന്വയം എൻ എസ് എസ് നേതൃപരിശീലന ക്യാമ്പ് ശ്രദ്ധേയമായി


ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീം തെരഞ്ഞെടുക്കപ്പെട്ട എൻ എസ് എസ് വളണ്ടിയർ ലീഡർമാർക്കായി സംഘടിപ്പിച്ച സമന്വയം നേതൃപരിശീലന ക്യാമ്പ് ശ്രദ്ധേയമായി.  ഈ ഡിസംബർ മാസത്തിൽ ആരംഭിക്കുന്ന എൻ എസ് എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ നടത്തിപ്പ് സംബന്ധിച്ച മുന്നൊരുക്കത്തിനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സുകൃത കേരളം, കൂട്ടുകൂടി നാടുകാക്കാം, ഹരിത സമൃദ്ധി തുടങ്ങി വിവിധ പദ്ധതികൾ ക്യാമ്പിൽ ആസൂത്രണം ചെയ്തു. 
സമന്വയം ഉദ്ഘാടനം ആർ ഡി ഒ യും സബ് ഡിവിഷണൽ മജിസ്ട്രേറ്റുമായ ഷാമിൻ സെബാസ്റ്റ്യൻ നിർവ്വച്ചു. എൻ എസ് എസ് റീജിയനൽ പ്രോഗ്രാം കോ ഓർഡിനേറ്റർ എസ് ശ്രീചിത്ത് അധ്യക്ഷനായി. ക്ലസ്റ്റർ കൺവീനർമാരായ കെ ഷാജി, പി കെ സുധാകരൻ, സി കെ ജയരാജൻ, പ്രോഗ്രാം ഓഫീസർമാരായ എ.വി സുജ, മനോജ് കൊളോറ, വളണ്ടിയർ ലീഡർ പി ശ്രാവണ എന്നിവർ സംസാരിച്ചു. ജില്ലയിലെ 160 യൂണിറ്റുകളിൽ നിന്നായി 330 വളണ്ടിയർമാർ ക്യാമ്പിൽ പങ്കെടുത്തു. 

 

Post a Comment

0 Comments