Ticker

6/recent/ticker-posts

നാല് ജീവനുകളെ സ്വന്തം ജീവൻ പണയപ്പെടുത്തി അതി സാഹസികമായി രക്ഷപ്പെടുത്തിയ കോഴിക്കോട് വിജിലൻസ് സബ് ഇൻസ്പെക്ടർ മുനീർ നടുവണ്ണൂരിന് ആദരവ്

കൊയിലാണ്ടി:കുതിച്ച് വരുന്ന തീവണ്ടിക്ക് മുന്നിൽ പകച്ചു നിന്ന് പോയ നാല് ജീവനുകളെ സ്വന്തം ജീവൻ പണയപ്പെടുത്തി അതി സാഹസികമായി രക്ഷപ്പെടുത്തിയ കോഴിക്കോട് വിജിലൻസ് സബ് ഇൻസ്പെക്ടർ മുനീർ നടുവണ്ണൂരിനെ കൊയിലാണ്ടി എസ്സ്. എ.ആർ.ബി. ടി.എം. ഗവ: കോളേജ് 1991-93 വർഷത്തെ പ്രീ ഡിഗ്രി ബാച്ച് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന സ്നേഹാദരം പരിപാടിയിൽ കൂട്ടായ്മയുടെ പ്രസിഡൻ്റ് സന്തോഷ് നരിക്കിലാട്ട്,  സെക്രട്ടറി മിനി പ്രദീപ് , സലിം നടുവണ്ണൂർ, അശ്വിനിദേവ് , സോന. സി. കെ എന്നിവർ ഉപഹാര സമർപ്പണം നടത്തി.

പ്രവീൺ പെരുവട്ടൂർ, റജീന ബാലുശ്ശേരി, ജയശ്രീ പൂക്കാട്, സലീം നടുവണ്ണൂർ, സലാം തിക്കോടി, ദിനേശൻ പന്തലായനി, ഷീബാ സത്യൻ, മധുബാലൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
മുനീർ നടുവണ്ണൂർ മറുമൊഴി നൽകി.

ഇക്ബാൽ പയ്യോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ മാധവൻ ഇരിങ്ങൽ സ്വാഗതവും ഷീനാപ്രജിത്ത് നന്ദിയും രേഖപ്പെടുത്തി.

Post a Comment

0 Comments