Ticker

6/recent/ticker-posts

കോഴിക്കോട് ലോഡ്ജിൽ യുവതിയുടെ മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട് എരഞ്ഞിപ്പാലത്ത് ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം ആണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് മലപ്പുറം വെട്ടത്തൂർ കാപ്പ് പുതുക്കല്ലിലെ ഫസീല (33) ആണ് ദുരഹസാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്  ശ്വാസംമുട്ടിയാണ് മരണം എന്നാണ്  പോസ്റ്റ്മോർട്ടം റിപ്പോർട്ട്  സംഭവത്തിൽ യുവതിക്കൊപ്പം മുറിയെടുത്ത തൃശ്ശൂർ സ്വദേശി അബ്ദുൽ സനുഫിന് വേണ്ടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി തിങ്കളാഴ്ച രാത്രി പത്തോടെ വാടക സംബന്ധിച്ച് ലോഡ്ജ് ജീവനക്കാരനുമായി സംസാരിക്കുകയും പിന്നീട് പുറത്തേക്ക് പോവുകയുമായിരുന്നു ഇയാൾ എന്നാൽ മടങ്ങി വരാതിരിക്കുകയും യുവതി മുറിയിൽ നിന്ന് പുറത്തിറങ്ങാതിരിക്കുകയും ആയതോടെയാണ് ചൊവ്വാഴ്ച ജീവനക്കാർ നടക്കാവ് പോലീസിൽ വിവരമറിയിച്ചത് തുടർന്ന് പോലീസ് സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് ഫസീലയെ കട്ടിലിൽ മരിച്ച നിലയിൽ ഫസീലയെ കാണപ്പെട്ടത്

Post a Comment

0 Comments