Ticker

6/recent/ticker-posts

കേരളീയ വേഷത്തിൽ പ്രിയങ്ക ഗാന്ധി എത്തി.വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ലോക്സഭയിൽ കേരളീയ വേഷത്തിൽ എത്തി പ്രിയങ്ക ഗാന്ധി വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തു ഭരണഘടനയുടെ ചെറുപതിപ്പ് കയ്യിൽ ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പ്രിയങ്കാ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത് പ്രിയങ്കക്ക് പിന്നാലെ മഹാരാഷ്ട്രയിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കോൺഗ്രസ് എംപി രവീന്ദ്ര വസന്ത് റാവു ചവാനും സത്യപ്രതിജ്ഞ ചെയ്തു
 വലിയ കയ്യടികളോടെയാണ് പ്രിയങ്കയെ കോൺഗ്രസ് എംപിമാർ പാർലമെന്റിൽ സ്വാഗതം ചെയ്തത് പ്രിയങ്ക കൂടെയെത്തിയ നെഹ്റു കുടുംബത്തിൽ നിന്നുള്ള മൂന്നുപേർ പാർലമെൻറിൽ സന്നിധ്യമാവുകയാണ് സഹോദരൻ രാഹുൽ ഗാന്ധി ലോക്സഭ അംഗവും മാതാവ് സോണിയ ഗാന്ധി രാജ്യസഭാഗം കൂടിയാണ്  എ ഐ സി സി ജന: സെക്രട്ടറിയായ പ്രിയങ്ക ഗാന്ധി കൂടി പാർലമെൻറിൽ എത്തുന്നത് കോൺഗ്രസിന് കരുത്താകുമെന്നാണ് വിലയിരുത്തൽ

Post a Comment

0 Comments