Ticker

6/recent/ticker-posts

പേരാമ്പ്ര ബസ്സിൽ കയറുന്നതിനിടെ ബസ് മുന്നോട്ടു നീങ്ങി വലിച്ചിഴച്ച് ബസ് 20 മീറ്ററോളം മുന്നിലേക്ക് പോയി വിദ്യാർത്ഥി അത്ഭുതകരമായ രക്ഷപ്പെട്ടു


പേരാമ്പ്ര : മാർക്കറ്റ് സ്റ്റോപ്പിൽ വിദ്യാർത്ഥികൾ കയറുന്നതിനിടെ മുന്നോട്ട് എടുത്ത് ബസ്സിൽ നിന്നും വീണ് വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ വിദ്യാർത്ഥിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റയാ ഫാത്തിമ ആണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രാവിലെ 9 മണിയോടുകൂടിയാണ് സംഭവം. കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഓടുന്ന  അദ്‌നാൻ ബസ് മാർക്കറ്റ് സ്റ്റോപ്പി ഷോപ്പിന് കുറച്ചു മുൻവശത്തായി നിർത്തുകയും വിദ്യാർത്ഥികൾ ഓടിക്കയറുന്നതിനിടയിൽ ഡ്രൈവർ ബസ്സ് മുന്നോട്ട് എടുക്കുകയും ചെയ്തതാണെന്ന് ദൃക്സാക്ഷികൾ പറയുന്നത്. കുട്ടിയെ വലിച്ചിഴച്ച് കൊണ്ട് ബസ് 20 മീറ്ററോളം മുന്നിലേക്ക് പോയി. കണ്ടവർ ബഹളം വെച്ചാണ് ബസ് നിർത്തിയത്.  

Post a Comment

0 Comments