ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകരുടെ എണ്ണത്തിലും പ്രകടനമികവിലും ഒപ്പത്തിനൊപ്പം നില്ക്കുന്ന ടീമുകളാണ് മുംബൈ ഇന്ത്യന്‍സും, ചെന്നൈ സൂപ്പര്‍ കിംഗ്സും. മൂന്ന് തവണ വീതം ഐപിഎല്ലില്‍ കിരീടം ചൂടിയിട്ടുള്ള ഇരുവരും തമ്മിലുള്ള മത്സരം ഐപിഎല്ലിലെ എല്‍ – ക്ലാസിക്കോയെന്നാണ് അറിയപ്പെടുന്നത്.
നിലവില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ താരമായ ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ ഹര്ഭജന് സിംഗ് മുന്‍പ് മുംബൈ ഇന്ത്യന്‍സിന്റെ നായകനായിരുന്നു. മുംബൈ മൂന്ന് തവണ ഐപിഎല്ലില്‍ കിരീടം നേടിയപ്പോള്‍ ടീമിലുണ്ടായിരുന്ന ഭാജി ഇപ്പോളിതാ ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസമെന്തെന്ന് വെളിപ്പെടുത്തിയിരിക്കുന്നു.
മുംബൈ ടീമിനോട് തനിക്ക് വളരെയധികം ബഹുമാനമുണ്ടെന്ന് പറഞ്ഞ് തുടങ്ങിയ ഭാജി, ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, ” മുംബൈ ടീമിനോട് തനിക്ക്വലിയ ബഹുമാനമുണ്ട്.
ഈ സീസണിലും മികച്ച പ്രകടനമാണ് അവരുടേത്. എന്നാല്‍ മത്സരങ്ങള്‍ ജയിക്കുന്നതിന് അവിടെ അനുഭവിക്കേണ്ടിവരുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലാവട്ടെ കുറച്ച് എളുപ്പമാണ് കാര്യങ്ങള്‍. മത്സരങ്ങള്ജയിക്കുന്നത് ജീവന്മരണ പ്രശ്നമല്ല ഇവിടെ. ” ഭാജി പറഞ്ഞു നിര്‍ത്തി.