5 എംഎല്‍എമാരെ ബിജെപി അടര്‍ത്തിയെടുത്തെങ്കിലും ശേഷിക്കുന്നവരെ രാജസ്ഥാനിലേക്ക് മാറ്റിയിരിക്കുകയാണ് കോണ്‍ഗ്രസ്

0
79

ദില്ലി: 55 രാജ്യസഭാ സീറ്റുകളിലേക്ക് മാര്‍ച്ച്‌ 26 ന് നടക്കുന്ന തിരിഞ്ഞെടുപ്പിന് മുന്നോടിയായി ഏറെ നാടകീയ സംഭവങ്ങളാണ് വിവിധ സംസ്ഥാനങ്ങള്‍ കണ്ട് വരുന്നത്. തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ വിജയം ഉറപ്പിക്കാന്‍ ബിജെപി പതിവുപോലെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ രംഗത്ത് ഇറങ്ങിയതോടെ കോണ്‍ഗ്രസ് വലിയ പ്രതിരോധത്തിലാണ് ആയിരിക്കുന്നത്.

മധ്യപ്രദേശില്‍ പാര്‍ട്ടിവിട്ട ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച്‌ 22 എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ചതോടെ ഒരു രാജ്യസഭാ സീറ്റിലെ വിജയത്തോടൊപ്പം തന്നെ സംസ്ഥാന ഭരണവും കൈവിടുമെന്ന് അവസ്ഥായാണ് ഉള്ളത്. സമാനമായ നീക്കത്തിനായിരുന്നു ഗുജറാത്തിലും ബിജെപി ശ്രമിച്ചത്.

രാജസ്ഥാനില്‍

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ സമാനമായ രീതിയില്‍ രാജസ്ഥാനിലും ബിജെപി വന്‍ അട്ടിമറിക്ക് ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. ഉപമുഖ്യമന്ത്രിയായ സച്ചിന്‍ പൈലറ്റിനെ തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളായിരുന്നു ടൈംസ് നൗ പുറത്തു വിട്ടത്.

അഭിപ്രായ വ്യത്യാസങ്ങള്‍

രാജസ്ഥാന്‍ കോണ്‍ഗ്രസിലും സര്‍ക്കാറിലും മുഖ്യമന്ത്രി അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മുതലെടുത്താണ് പൈലറ്റിനെ തങ്ങളോടൊപ്പം ചേര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ബിജെപിയുടെ ഈ നീക്കങ്ങളെ തുടക്കത്തില്‍ തന്നെ സച്ചിന്‍ പൈലറ്റ് തള്ളിക്കളഞ്ഞെന്ന് റിപ്പോര്‍ട്ടും ഇതിന് പിന്നാലെ പുറത്തു വിന്നിരുന്നു