Ticker

6/recent/ticker-posts

നിമിഷപ്രിയ : വിദ്വേഷ പ്രചരണം തടയണം - സലീം മടവൂർ


മേപ്പയ്യൂർ: യമൻ ജയിലിൽ മരണശിക്ഷ വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനം തടയുന്ന രീതിയിൽ നടത്തുന്ന വിദ്വേഷ പ്രചരണം അവസാനിപ്പിക്കാൻ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി. ദേശീയ സമിതി അംഗം സലീം മടവൂർ ആവശ്യപ്പെട്ടു. മുതിർന്ന സോഷ്യലിസ്റ്റും സാമൂഹിക പ്രവർത്തകനുമായിരുന്ന കറുത്തെടുത്ത് കുഞ്ഞിക്കണ്ണൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


കേരളത്തിൽ വിദ്വേഷ രാഷ്ട്രീയത്തിൻ്റെ വക്താക്കൾക്ക് വളരാനുള്ള ഫലഭൂയിഷ്ടമായ മണ്ണൊരുക്കാൻ ചില ന്യൂനപക്ഷ സംഘടനകൾ മത്സരിക്കുകയാണ്. സുംബ ഡാൻസും, സ്കൂൾ സമയമാറ്റവും ഉയർത്തിപ്പിടിച്ച് നടത്തുന്ന സമരപരിപാടികൾ സമൂഹത്തിൽ വിപരീതഫലമാണ് സൃഷ്ടിക്കുകയെന്നത് മത സംഘടനകൾ തിരിച്ചറിയണം. നാട്ടിൻ പുറത്തെ മദ്രസകളിൽ കുട്ടികളെ അയക്കാതെ സി. ബി.എസ്.ഇ. സ്കൂളുകളിൽ കുട്ടികളെ അയക്കുന്നവരാണ് സമയമാറ്റത്തിനെതിരെ സമരം ചെയ്യുന്നത്. സംഘടനകൾ നടത്തുന്ന സി.ബി.എസ്.ഇ. സ്കൂളുകൾ 10.30 ന് തുടങ്ങി മാതൃക കാണിക്കണമെന്നും സലീം മടവൂർ ആവശ്യപ്പെട്ടു.

ആർ.ജെ.ഡി. പഞ്ചായത്ത് പ്രസിഡൻ്റ് നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷനായി. സംസ്ഥാന സമിതിയംഗം ഭാസ്കരൻ കൊഴുക്കല്ലൂർ അനുസ്മരണ പ്രഭാഷണം നടത്തി. 
വി.പി. ദാനിഷ്, സുനിൽ ഓടയിൽ, പി. ബാലകൃഷ്ണൻ കിടാവ്, എ.എം. കുഞ്ഞികൃഷ്ണ എൻ, കെ.എം. ബാലൻ, കെ.കെ. നിഷിത, കീഴലാട്ട് കൃഷ്ണൻ, എൻ.പി. ബിജു, പി.കെ. ശങ്കരൻ, സുരേഷ് ഓടയിൽ എന്നിവർ സംസാരിച്ചു


Post a Comment

0 Comments