Ticker

6/recent/ticker-posts

ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കീം സ്നേഹസംഗമം ശ്രദ്ധേയമായി

ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്കിം സംസ്ഥാനത്തെ പ്രോഗ്രാം ഓഫീസർമാർക്കും ക്ലസ്റ്റർ കൺവീനർക്കുമായി സംഘടിപ്പിച്ച സ്നേഹ സംഗമത്തിന് സർഗാലയയിൽ തുടക്കമായി. കാസർകോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 585 പ്രോഗ്രാം ഓഫിസർമാരാണ് പരിപാടിയിൽ പങ്കെടുത്തത്. ഈ അദ്ധ്യയന വർഷം എൻ എസ് എസ് യുണിറ്റുകൾ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതികൾ സംഗമത്തിൽ ആസൂത്രണം ചെയ്തു. സ്നേഹ സംഗമത്തിന്റെ ഉദ്ഘാടനം സംസ്ഥാന എൻ എസ് എസ് ഓഫീസർ ഡോ ആർ എൻ അൻസർ നിർവ്വഹിച്ചു. അക്കാഡമിക്ക് ജോയന്റ് ഡയറകടറും പ്രോഗ്രാം കോ ഓർഡിനേറ്ററുമായ ഡോ ഷാജിത എസ് അധ്യക്ഷം വഹിച്ചു. യൂത്ത് ഓഫീസർ പീയുഷ് പരഞ്ച്പെ മുഖ്യപ്രഭാഷണം നടത്തി. ദേശീയ പരിശീലകൻ ബ്രഹ്മനായക മഹാദേവൻ സന്ദേശം നൽകി. ആർ. പി. സി. വി ഹരിദാസ് കർമ പദ്ധതി വിശദീകരിച്ചു. കണ്ണൂർ ജില്ല കൺവീനർ ശ്രീധരൻ കൈതപ്രം ആശംസകൾ അർപ്പിച്ചു. റീജിനൽ പ്രോഗ്രാം കൺവീനർ എസ് ശ്രീചിത്ത് സ്വാഗതവും ജില്ല കൺവീനർ എം കെ ഫൈസൽ നന്ദിയും പറഞ്ഞു. 
സംസ്ഥാനത്തിന്റെ മൂന്ന് സ്ഥലങ്ങളിലായി നടക്കുന്ന സ്നേഹ സംഗമത്തിന്റെ ആദ്യ കുടിച്ചേരലാണ് സർഗാലയയിൽ നടന്നത്.


Post a Comment

0 Comments