Ticker

6/recent/ticker-posts

സ്കൂട്ടറിൽ വരികയായിരുന്ന മധ്യവയസ്കരായ ദമ്പതികളെ പെട്രോൾ ഒഴിച്ച് തീക്കൊടുത്ത ശേഷം അയൽവാസി തൂങ്ങിമരിച്ചു

കൊച്ചി: വടുതലയില്‍ മധ്യവയസ്‌കരായ ദമ്പതികളെ തീകൊളുത്തിയ ശേഷം അയല്‍വാസി തൂങ്ങിമരിച്ചു. വടുതല പൂവത്തിങ്കല്‍ വില്യംസ് കൊറയയാണ് (52) മരിച്ചത്. വടുതല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ക്രിസ്റ്റഫര്‍ (52), മേരി (46) എന്നിവരെയാണ് വില്യംസ് ആക്രമിച്ചത്
വ്യക്തിവൈരാഗ്യമാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പൊള്ളലേറ്റ ദമ്പതികള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 50 ശതമാനത്തോളം പൊള്ളലേറ്റ ക്രിസ്റ്റഫറിൻ്റെ നില ഗുരുതരാവസ്ഥയിലാണ്.
എറണാകുളം ലൂര്‍ദ് ആശുപത്രിക്ക് സമീപം ഗോള്‍ഡ് സ്ട്രീറ്റില്‍ വെള്ളിയാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. ക്രിസ്റ്റഫറും മേരിയും പള്ളിയില്‍നിന്ന് സ്‌കൂട്ടറില്‍ മടങ്ങിവരവേ വഴിയില്‍നിന്ന വില്യംസ് ഇവരുടെ ദേഹത്ത് കുപ്പിയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍കൊണ്ട് കത്തിക്കുകയായിരുന്നു
ബഹളംകേട്ട് നാട്ടുകാര്‍ നോര്‍ത്ത് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ വില്യംസിനെ കണ്ടെത്തുകയായിരുന്നു.
വില്യംസ് ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ വഴക്കുണ്ടാവാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്കെതിരെ ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

Post a Comment

0 Comments