Ticker

6/recent/ticker-posts

കൂട്ടക്കുടിയിറക്കലിൽ ഭവനരഹിതരായി പതിനായിരങ്ങൾ 30 ദിവസത്തിനിടെ 4,000ലേറെ വീടുകൾ ബുൾഡോസർ രാജിൽ തകർന്നു

ഗുവാഹതി: അസമിൽ ഗോൽപാര, ധുബ്രി, ലഖിം പൂർ ജില്ലകളിലെ ബംഗാളി വംശജരായ മുസ്ല‌ിംകളെ ഭീതിയിലാഴ്ത്തി ഹിമന്ത ബിശ്വ ശർമയുടെ ബി.ജെ.പി സർക്കാർ തുടരുന്ന കൂട്ടക്കുടിയിറക്കലിൽ ഭവനരഹിതരായി പതിനായിരങ്ങൾ. 30 ദിവസത്തിനിടെ 4,000ലേറെ വീടുകളാണ് ബുൾഡോസർ രാജിൽ തകർത്തു നിലംപരിശാക്കിയത്

അനധികൃത കൈയേറ്റമൊഴിപ്പിക്കലെന്ന പേരിൽ വീടുകൾക്ക് പുറമെ സ്‌കൂളുകൾ, മദ്റസകൾ, പള്ളികൾ, ഈദ്ഗാഹുകൾ എന്നിവയടക്കം നൂറുക ണക്കിന് കെട്ടിടങ്ങൾ തകർക്കുന്ന അധികൃതർ കാർഷിക വിളകളും നശിപ്പിക്കൽ തുടരുകയാണ്. 15 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടമെങ്കിലും പലയിടത്തും അതുമുണ്ടായില്ല. കൈയേറ്റമൊഴിപ്പിക്കുമ്പോൾ ബദൽ താമസസൗകര്യം നൽകണമെന്ന സുപ്രീം കോടതി നിർദേശവും കാറ്റിൽ പറത്തിയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്

Post a Comment

0 Comments