Ticker

6/recent/ticker-posts

വിദ്യാർത്ഥിക്ക് ഗുരുതര രോഗം പിടിപെട്ടിട്ടും തിരിഞ്ഞു നോക്കിയില്ല; പേരാമ്പ്ര സെന്റ് ഫ്രാൻസിസ് സ്കൂളിനെതിരെ പരാതി


 പേരാമ്പ്ര: കൂത്താളി പള്ളിയാറക്കണ്ടി ശ്രീചിത്രയുടെ മകൻ റിയാൻ സാത്വിക് (7 ) രോഗം പിടിപെട്ട് ഗുരുതരാവ ഥയിലായിരുന്നിട്ടും അവൻ പഠിച്ച പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. യു .കെ.ജി ക്ലാസിൽ പഠിക്കുന്ന സാത്വികിന്റെ സ്കൂളിലെ മറ്റു കുട്ടികൾക്ക് മുണ്ടി നീരു വരികയും പടരുകയും ചെയ്തിട്ട് സുരക്ഷ നോക്കാതെ ഇക്കാര്യം മറച്ചുപിടിക്കുകയായിരുന്നു സ്കൂൾ അധികൃതർ. ക്ലാസിലെ 18 കുട്ടികളിൽ പകുതിയിലധികം പേർക്കും മുണ്ടിനീര് വന്നിട്ട് അവധിയിലായിരുന്നു.
ഡിസ. 31നു രാവിലെ സാധരണ രീതിയിൽ സ്കൂളിൽ പോയ കുട്ടിക്ക് നിർത്താതെ ഛർദ്ദി വന്നപ്പോൾ ക്ലാസ് ടീച്ചർ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ തയ്യാറാകാതെ അവിടെ ഇരുത്തി. അമ്മ എത്തിയതിനു ശേഷമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മുണ്ടിനീരിന്റെ അണുക്കൾ തലച്ചോറിൽ ബാധിച്ച് വൈറൽ മെനിജിറ്റിസ് പിടിപെട്ടതിനെ തുടർന്ന് വലിയ രീതിയിൽ ബുദ്ധിമുട്ട് ഉണ്ടായിട്ടും സ്കൂളിന്റെ ഭാഗത്തു നിന്ന് യാതൊരു സഹകരണവും ഉണ്ടായില്ല. കുഞ്ഞുങ്ങളുടെ ജീവന് ഒരു വിലയും നൽകാതെ പ്രവർത്തിച്ച ഈ സ്കൂൾ പ്രതിഷേധം ശക്തമായ തോടെയാണ് അവധി നൽകാൻ തയ്യാറായത്. സാത്വികിന്റെ ചികിത്സക്ക് 5 ലക്ഷം രൂപയോളം ചിലവായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും മെഡിക്കൽ കോളജിലും ഒരു മാസക്കാലം ചികിത്സിച്ചു. സ്കൂളിന്റെ ഭാഗത്തു നിന്ന് ഒരു രീതിയിലുള്ള സഹായവും ഉണ്ടാവില്ലെന്നും കുട്ടികളെ സർക്കാർ സ്കൂളിൽ പഠിപ്പിച്ചോളൂ അവിടെ എല്ലാം സൗജന്യമായി കിട്ടില്ലേ എന്നൊക്കെ ചോദിച്ചു മോശമായ രീതിയിൽ അപമാനിക്കുകയാണ് ചെയ്തത്. പലതവണ കേണപേക്ഷിച്ചിട്ടും മാനുഷിക പരിഗണന പോലും ഈ കാര്യത്തിൽ ലഭിച്ചിട്ടില്ല. കുട്ടിയുടെ വീട്ടുകാർക്കുണ്ടായ ഈ അവസ്ഥക്ക് സ്കൂളിലെ അധ്യാപകരും മാനേജ്മെന്റും സമാധാനം പറയണം . ചികിൽത്സക്ക് ചിലവായ തുകക്കും ഇനിയുള്ള തുടർ ചികിത്സക്കും ശരീരിക മാനസിക ബുദ്ധിമുട്ടുകൾക്കും സ്കൂളിന്റെ അശ്രദ്ധയാണ് കാരണം. ഇക്കാര്യത്തിൽ ശക്തമായ നടപടികൾ ഉണ്ടാകണമെന്നും ചികിത്സക്ക് ചിലവായ തുക നഷ്ടപരിഹാരമായി ലഭിക്കണമന്നും കുടുംബം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, കലക്ടർ, ബാലാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. കൂത്താളി ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീവിലാസ് ബിനോയ് , സാത്വികിന്റെ അമ്മ ശ്രീ ചിത്ര, ഇവരുടെ അമ്മ കാർത്തിക പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments