Ticker

6/recent/ticker-posts

മൂരാട് പാലത്തിനു സമീപം ഉണ്ടായ അപകടത്തിൽ മരിച്ചവർ മാഹി അഴിയൂർ സ്വദേശികൾ


വടകര മൂരാട് പാലത്തിനു സമീപം ഉണ്ടായ അപകടത്തിൽ മരിച്ചവർ മാഹി അഴിയൂർ സ്വദേശികൾ
മാഹി പുന്നോൽ പ്രഭാകരൻ്റെ ഭാര്യ റോജ, പുന്നോൽ രവീന്ദ്രന്റെ ഭാര്യ ജയവല്ലി, മാഹി ഷിഗിൻ ലാൽ, അഴിയൂർ പാറമ്മൽ രഞ്ജി എന്നിവരാണ് മരിച്ചത്
അതേസമയം കർണാടകയിലേക്ക് പോവുകയായിരുന്ന ട്രാവലറിൽ ഉണ്ടായിരുന്ന 9 പേർക്കും പരിക്കേറ്റു ഇവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൂടാതെ കാറിൽ ഉണ്ടായിരുന്ന രണ്ടു പേർക്കും പരിക്കേറ്റതായി അറിയുന്നു കണ്ണൂർ ഭാഗത്തേക്ക്പോകുന്ന ട്രാവലറും മൂരാട് പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറച്ച് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു കാറും ആണ്കൂട്ടിയിടിച്ചത് ഈ വാഹനങ്ങൾ രണ്ടും ഒരേ റോഡിൽ ആയിരുന്നു ഉണ്ടായിരുന്നത് എങ്ങനെയാണ് അപകടം സംഭവിച്ചത് എന്നതിൽ കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല
മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്

Post a Comment

0 Comments