സൈനികന്‌ കോവിഡ്-19 സ്ഥിരീകരിച്ചു; ഇന്ത്യന്‍ സൈന്യത്തിലെ ആദ്യ കേസ്

0
86

ഇന്ത്യന്‍ സൈന്യത്തിലെ കൊറോണ വൈറസിന്റെ ആദ്യ കേസ് ലഡാക്കിലെ ലേയില്‍ പോസ്റ്റ് ചെയ്തിട്ടുള്ള 34- കാരനായ സൈനികനില്‍ സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

“സ്നോ വാരിയേഴ്സ്” എന്നറിയപ്പെടുന്ന സൈന്യത്തിന്റെ കാലാള്‍പ്പട റെജിമെന്റായ ലഡാക്ക് സ്‌കൗട്ടില്‍ നിന്നുള്ളയാളാണ് സൈനികന്‍.

ഫെബ്രുവരി 27- നാണ് ഇദ്ദേഹത്തിന്റെ പിതാവ് ഇറാനില്‍ നിന്ന് മടങ്ങിയത്. പിതാവ് വരുമ്ബോള്‍ കാഷ്വല്‍ അവധിയിലും വീട്ടിലുമായിരുന്നു ഇയാള്‍. മാര്‍ച്ച്‌ രണ്ടിന് സൈനികന്‍ വീണ്ടും ഡ്യൂട്ടിയില്‍ ചേര്‍ന്നു.

ഫെബ്രുവരി 29 മുതല്‍ ലഡാക്ക് ഹാര്‍ട്ട് ഫൗണ്ടേഷനില്‍ പിതാവിനെ ഐസൊലേറ്റ് ചെയ്തു. മാര്‍ച്ച്‌ 6- ന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് റിപ്പോര്‍ട്ട് ചെയ്തു.