മഹാമാരിയുണ്ടാകുമ്പോൾ ലോക്ക്ഡൗൺ ആകണമെന്ന് ആദ്യം പറഞ്ഞത് അന്ത്യ പ്രവാചകൻ;ആലങ്കോട് ലീലാകൃഷ്ണൻ

0
1175

മഹാമാരിയുണ്ടാകുമ്പോൾ ലോക്ക് ഡൗൺ ആകണമെന്ന നിർദേശം പ്രവാചകനിൽ നിന്ന് ഉണ്ടായത് ലോകത്തിലെ എല്ലാ പ്രശ്നങ്ങൾക്കും വിശുദ്ധ ഖുർആനിൽ പരിഹാരമുണ്ട് എന്നതിന് ഉദാഹരണമാണ്.മനുഷ്യൻ ഇതുവരെ നേടിയ മുഴുവൻ ശാസ്ത്ര വിജ്ഞാനങ്ങളും സൂക്ഷ്മ ദർശിനിയിൽ പോലും കാണാനാവാത്ത വൈറസിന് മുന്നിൽ തോറ്റ് പോയെന്നും,ഇത്തരം ഘട്ടങ്ങളിലാണ് മത ഗ്രന്ധങ്ങളും പ്രത്യയ ശാസ്ത്രങ്ങളും മനുഷ്യന് തുണയാകേണ്ടതെന്നും കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ. ‘നോവേറും നാളിലെ നോമ്പോര്‍മ്മകള്‍’ പങ്ക് വെച്ച് പ്രവാസികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.