പ്രവാസികൾക്ക് വേണ്ടി ക്വാറന്റയിൻ സൗകര്യം ഒരുക്കുവാൻ തയ്യാർ പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി

0
896

പെരുമ്പടപ്പ്:വിവിധ രാജ്യങ്ങളിൽ നിന്ന് ഈ കോറോണ കാലളവിൽ നാട്ടിലേക്ക് വരുന്ന പെരുമ്പടപ്പ് പഞ്ചായത്തിലെ  പ്രവാസികൾക്ക് ആവശ്യമായ ക്വാറന്റയിൻ സൗകര്യം ഒരുക്കുവാൻ പെരുമ്പടപ്പ് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ഭാരവാഹികളുടെ ഓൺലൈൻ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണ സ്ഥാപനവുമായും ആരോഗ്യ ഡിപ്പാർട്ട്മെന്റ്മായി  സഹകരിച്ചു അവരുടെ നിർദേശം സ്വീകരിച്ചു മുന്നോട്ടു പോകുവാനും . ക്വാറന്റയിൻ, വാർഡൊരുക്കുവാൻ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള വിദ്യാഭ്യാസ മത സാംസ്കാരിക  സ്ഥാപനങ്ങൾ,വീടുകൾ  വിട്ടു കിട്ടുന്നതിന് വേണ്ടി മനേജ്മെന്റ്മായി  ബന്ധപ്പെടുവാനും ആവശ്യമായി വരുന്ന പക്ഷം മറ്റു സൗകര്യങ്ങളും ഒരുക്കാനും.  തീരുമാനിച്ചു.  ആവശ്യം വരുകയാണെങ്കിൽ പ്രവാസികളുടെ വീടുകളിൽ സഹായമെത്തിക്കാനും മുസ്ലിം ലീഗ് കമ്മിറ്റി തയാറാണ്.ബുദ്ധി മുട്ടനുഭവിക്കുന്നവർ കമ്മറ്റി യുമായി ബന്ധപ്പെടേണ്ടതാണ്.  യോഗത്തിൽ അഷ്റഫ് ആലുങ്ങൽ അധ്യക്ഷത വഹിച്ച. പഞ്ചായത്ത് ജനറൽ സെക്രെട്ടറി സുബൈർ കോട്ടിലിങ്ങൽ, അഡ്വ.V IM അഷ്റഫ്, ഇബ്രാഹിംകുട്ടി മാസ്റ്റർ, കെ.വി.മുഹമ്മദ്, പി.കെ. ബക്കർ, സഹീൽ ആമയം, ജലീൽ കല്ലയിൽ, പി.പി.ബക്കർ, ഹമീദ് ചിറവല്ലുർ, മജീദ് കല്ലിങ്കൽ, സി.എം.അബു, റാഫി ആമയം, നദീം ഒളാട്ട്, മജീദ് ആമയം, വി അഷ്റഫ് എന്നിവർ പങ്കെടുത്തു.